കണ്ണൂർ സർവകലാശാലയിൽ സീറ്റൊഴിവ്

കണ്ണൂർ: സർവ്വകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം എ മ്യൂസിക് പ്രോഗ്രാം 2025 -26 വർഷത്തേക്കുള്ള പ്രവേശനത്തിന് SEBC-E/T/B -സീറ്റ് 2 ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9895232334 എന്ന നമ്പറിൽ ബന്ധപ്പെടുക.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററി യിൽ എം എ ചരിത്രത്തിൽ SC വിഭാഗത്തിൽ -4 സീറ്റും ST വിഭാഗത്തിൽ 2 സീറ്റും ഒഴിവുണ്ട്. താത്പര്യമുള്ള മേൽപറഞ്ഞ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾ മതിയായ രേഖകളോടെ 7/7/2025 ന് ചരിത്രവിഭാഗത്തിൽ ഹാജരാകുക. ഫോൺ: 9495890176
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന എൻവിറോൺമെന്റൽ സ്റ്റഡീസ് പഠന വകുപ്പിൽ എം എസ് സി എൻവിരോൺമെന്റൽ സയൻസിന് എസ്.സി /എസ .ടി /ഇ.ഡബ്യു.എസ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 05-07-2025ന് രാവിലെ 10:30 ന് അസൽ സർട്ടിഫികറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാവണം. ഫോൺ: 9946349800, 9746602652, 9995950671.
കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ്സിൽ, ബോട്ടണി പഠന വകുപ്പിലെ പ്ലാന്റ് സയൻസ് എം.എസ്.സി. പ്രോഗ്രാമിൽ എസ്.ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ നാളെ (വെള്ളി) രാവിലെ 11:00ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസ്സിൽ ഹാജരാകണം.
കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ 2025-27 എം. എസ്. സി ജ്യോഗ്രഫി ബാച്ചിൽ എസ്.സി, എസ്. ടി വിഭാഗക്കാർക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം നാളെ 04/07/2025 ന് പകൽ 11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. ഫോൺ: 9847132918.
കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ.ജാനകി അമ്മാൾ ക്യാമ്പസ്സിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ എസ് സി (2), എസ് ടി (1 ) സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : Life Science ലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50% മാർക്കിൽ കുറയാതെയുള്ള ബിരുദം താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11.30 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാകേണ്ടതാണ് ഫോൺ: 9663749475
കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ്സിൽ, സുവോളജി പഠനവകുപ്പില എം.എസ്.സി. പ്രോഗ്രാമിൽ എസ്.ടി, എസ്. സി. 2 വീതം സംവരണസീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ഇന്ന് (വ്യാഴം) രാവിലെ 11:00ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസ്സിൽ ഹാജരാകണം.