വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ഇരിട്ടി : വള്ളിത്തോട് ആനപ്പന്തി കവലയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചരൾ സ്വദേശി പുളിക്കൽ വാസുക്കുട്ടൻ (77) അന്തരിച്ചു . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ജൂൺ രണ്ടിന് വൈകിട്ടായിരുന്നു അപകടം .സംസ്കാരം ഇന്ന് 5.30ന് വീട്ടുവളപ്പിൽ. ഭാര്യ :സരോജിനി. മക്കൾ :സുമിത, അമിത. മരുമക്കൾ : വിവേക്, അശോകൻ.