യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ചിൽ സംഘർഷം, പ്രവർത്തകർക്കു നേരെ ജലപീരങ്കി

കണ്ണൂർ: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിന്റെ ഗേറ്റ് തള്ളി തുറക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളോടുള്ള ഇടത് സർക്കാരിന്റെ അവഗണനക്കെതിരെയായിരുന്നു യൂത്ത് ലീഗ് സമരം. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ വയനാട് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് നസീർ നെല്ലൂർ അധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറി പി.സി നസീർ സ്വാഗതം പറഞ്ഞു.