ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക ! 107 രൂപയുടെ പ്ലാനില്‍ മാറ്റങ്ങള്‍

107 രൂപയുടെ പ്ലാനില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ മാറ്റം വരുത്തി ബി.എസ്.എന്‍.എല്‍. മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ വാലിഡിറ്റിയാണ് ഇനി 107 രൂപയുടെ പ്ലാനില്‍ ലഭിക്കുക. എന്നാല്‍, ഡാറ്റ, വോയ്‌സ് ആനുകൂല്യങ്ങള്‍ പഴയ പോലെ തുടരും.
107 രൂപയുടെ പ്ലാന്‍
3 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. 200 മിനിറ്റ് സൗജന്യ വോയ്സ് കോളിങ് സൗകര്യമുണ്ടാവും. ഡാറ്റ പരിധി കഴിഞ്ഞാല്‍ വേഗം 40 കെബിപിഎസ് ആയി കുറയും. 35 ദിവസമുണ്ടായിരുന്ന വാലിഡിറ്റി 28 ദിവസമാക്കി കുറച്ചു. ഇതോടെ ഈ പ്ലാനില്‍ ദിവസേന 3.05 രൂപ ചിലവ് വന്നിരുന്നത് 3.82 രൂപയായി വര്‍ധിച്ചു. 28 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ ആയിരുന്നു ഇത്.
ടെലികോം വിപണിയിലെ നിരന്തര മത്സരത്തില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് ബിഎസ്എന്‍എല്‍. 4ജിയിലേക്കും 5ജിയിലേക്കും സേവനങ്ങള്‍ പരിഷ്‌കരിക്കുന്ന ജോലികള്‍ തകൃതിയായി നടക്കുന്നതിനിടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമായി സ്വകാര്യകമ്പനികളുമായി മത്സരിക്കുന്ന മികച്ച താരിഫ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.