മീനാക്ഷി ടീച്ചറെ അനുസ്മരിച്ചു

പേരാവൂർ : കേരള മഹിളസംഘം ജില്ലാ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന കെ. മീനാക്ഷി ടീച്ചറെ മഹിളസംഘം പേരാവൂർ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ. മഹിജ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷയായി. സിപിഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ കമ്മിറ്റി അംഗം വി. ഗീത, മണ്ഡലം സെക്രട്ടറി ടി. വി സിനി, സ്മിത ഹരിദാസ് എന്നിവർ സംസാരിച്ചു.