കേളകം പഞ്ചായത്ത് സെക്രട്ടറി ബിജു ബേബിക്ക് യാത്രയയപ്പ്

കേളകം:എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലേക്ക് സ്ഥലം മാറി പോകുന്ന കേളകം പഞ്ചായത്ത് സെക്രട്ടറി ബിജു ബേബിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, തോമസ് പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി, ഷിജി സുരേന്ദ്രൻ, കെ.നിഷാന്ത്, പി ആർ രാജശേഖരൻ, ജയ്ബി ജോൺ, സൈനുദ്ധീൻ, ഡോണ ജോസ്, ശ്യാനിബ, അശ്വന്ത് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബിജു ബേബി മറുപടി പ്രസംഗം നടത്തി.