സി.പി.ഐ മണത്തണയിൽ ഉന്നത വിജയികളെ അനുമോദിച്ചു

മണത്തണ :എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അയോത്തുംചാൽ സിപിഐ ബ്രാഞ്ച് അനുമോദിച്ചു. നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്എഫ് മണ്ഡലം പ്രസിഡന്റ് വി.യാദവ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അലൻ ഷാജു, സിപിഐ ബ്രാഞ്ച് സെക്രട്ടറി എം.രോഹിൽ, സി.വി. അമർനാഥ്, എ.എസ്. രാജേന്ദ്രപ്രസാദ്, വി.പദ്മനാഭൻ, കെ.രാമകൃഷ്ണൻ, എം.വി പ്രേമരാജൻ എന്നിവർ സംസാരിച്ചു.