ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

Share our post

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. ഒന്നാം ക്ലാസിലെ പരീക്ഷകൾ കഴിയുമോ എന്ന വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുകയാണ്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയിലൂടെ ഉണ്ടാക്കുന്ന സമ്മർദം ഒഴിവാക്കുക എന്ന ലക്ഷ്യത്തിനായി മുഖ്യമന്ത്രിയാണ് ഇക്കാര്യം നിർദേശിച്ചത്. ഒന്നാം ക്ലാസിൽ പ്രധാനമായും പാഠങ്ങൾ പഠിപ്പിക്കുന്നതിനപ്പുറം വിദ്യാർഥികളുടെ ജീവിത സാഹചര്യമടക്കം മനസ്സിലാക്കി അവരുടെ വഴികാട്ടികളായി മാറുക എന്നതാണ് നിർദേശം. ഇതിനായി ഒന്നാം ക്ലാസിൽ മെന്ററിങ് പദ്ധതി നടപ്പാക്കും. 15മുതൽ 20വരെ കുട്ടികളെ വേർതിരിച്ചു ഈ ഗ്രൂപ്പുകൾക്ക് ഒരു അധ്യാപകൻ മെന്ററായി നയിക്കണം എന്നാണ് നിർദേശം. ശാസ്ത്രീയമായ മെന്ററിങ് രീതികൾ പരിചയപ്പെടുത്തു ന്നതിനുള്ള പരിശീലങ്ങൾ സ്കൂളുകളിൽ ഈ അധ്യാപകർക്കായി സംഘടിപ്പിക്കും.കുട്ടികളുടെ ജീവിത സാഹചര്യവും മാനസിക സമ്മർദവും വ്യക്തിപരമായ സ്വഭാവ വ്യതിയാനങ്ങളുമടക്കം മനസ്സിലാക്കി അവ പരിഹരിക്കാൻ മികച്ച പിന്തുണ നൽകുകയെന്നതാണ് മെന്ററുടെ ചുമതല. ഇതിനു പുറമെ പിടിഎ കമ്മിറ്റികളുടെ പിന്തുണയോടെ അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കണമെന്നും നിർദേശമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!