പേരാവൂർ റണ്ണേഴ്സ് ക്ലബ്ബിന്റെ മൺസൂൺ റൺ ജൂലായ് 24ന്

പേരാവൂർ: ” ഓട്ടം നേട്ടങ്ങൾക്ക് വഴിയാക്കും” എന്ന സന്ദേശവുമായി പേരാവൂർ റണ്ണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന മൺസൂൺ റൺ ജൂലൈ 24ന് നടക്കും. വൈകിട്ട് നാലിന് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ വഴി മണത്തണ പുതിയകുളം പരിസരത്ത് സമാപിക്കും വിധമാണ് റൺ. ഓട്ടവും നടത്തവും ജീവിതത്തിന്റെ ഭാഗമാക്കി, സ്വന്തം ശരീരത്തിന്റെയും കുടുംബത്തിന്റെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താനും അത് നാടിന്റെയും പൊതു സമൂഹത്തിന്റെയും നന്മയ്ക്ക് ഉപകാരപ്പെടുത്താനുമാണ് റണ്ണേഴ്സ്ക്ലബ് ലക്ഷ്യമിടുന്നത്. രജിസ്ട്രേഷൻ ഫീസ് ഇല്ലാതെ നടത്തപ്പെടുന്ന മൺസൂൺ റണ്ണിൽ ആദ്യം രജിസ്ട്രർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് അവസരം. പങ്കെടുക്കുന്ന എല്ലാവർക്കും ടീഷർട്ടും ലഘുഭക്ഷണവും സൗജന്യമാണ്. ഫോൺ: 9946565916, 9447935969.പത്രസമ്മേളനത്തിൽ പ്രസിഡന്റ് സൈമൺ മേച്ചേരി, പ്രോഗ്രാം ചെയർമാൻ തോമസ് ആന്റണി, കൺവീനർ ടി. എൻ.ഷിജു, സെക്രട്ടറി ഷിജു ആര്യപ്പറമ്പ് ട്രഷറർ ജെയിംസ് തേക്കനാൽ എന്നിവർ പങ്കെടുത്തു.