മണത്തണ ഗവ.എച്ച്.എസ്.എസിൽ ഉന്നത വിജയികളെ അനുമോദിച്ചു

മണത്തണ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽവിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാരകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷനായി. വിവിധ എൻഡോവ് മെന്റുകളുകളും വിതരണം ചെയ്തു. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി നിയമനം നേടിയ പൂർവ്വ വിദ്യാർത്ഥി ഷിധിൻ ടോമിനെ ആദരിച്ചു. വാർഡ് മെമ്പർ ബേബി സോജ, പ്രിൻസിപ്പാൾ വി. ബി. രാജലക്ഷ്മി, പ്രഥമാധ്യാപകൻ കെ. വി. സജി, പി. ടി. എ. പ്രസിഡന്റ് സി. വി. അമർനാഥ്, എം. ജെ. സുനിൽകുമാർ, കെ. എം. വിൻസെന്റ്, എം. എസ്.രാഖിമോൾ, ഷിധിൻ ടോം, പി. സി. ജോമോൻ എന്നിവർ സംസാരിച്ചു.