കേളകം കൃഷിഭവൻ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി

കേളകം: പഞ്ചായത്ത് കൃഷിഭവൻ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി, മനോഹരൻ മരാടി, വാർഡ് മെമ്പർ ഷിജി സുരേന്ദ്രൻ ,കൃഷി ഓഫീസർ എം.ജിഷ മോൾ, കൃഷി അസിസ്റ്റൻ്റ മാരായ വി. സിന്ധു, അഷറഫ് വലിയ പീടികയിൽ, കർഷക പ്രതിനിധി സി.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.കർഷക സഭയിൽ സൗജന്യ പച്ചക്കറി വിത്ത് പാക്കറ്റ് വിതരണം നടത്തി. കർഷകർക്ക് നടീൽവസ്തുക്കൾ വിപണനം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നു.വിള ഇൻഷുറൻസ് ക്യാമ്പയിൻ (പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതി, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി)കാർഷിക ലോൺ, കിസാൻ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച കർഷകരുടെ സംശയ നിവാരണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ നയിക്കുന്ന ബോധവത്കരണ പരിപാടിയും നടത്തി. വിവിധ ഇനം ഹൈബ്രിഡ് തൈകൾ,ഔഷധ സസ്യ ങ്ങൾ, കൂൺ ഉത്പന്നങ്ങൾ മറ്റു നടീൽ വസ്തുക്കൾ, ജൈവ, ജീവാണു വളങ്ങൾ, കീടനാശിനികൾ എന്നിവയുടെ വില്പന യും പ്രദർശനവും ഉണ്ടായിരുന്നു.