പേരാവൂർ അഗ്നിരക്ഷാ നിലയം അസി. സ്റ്റേഷൻ ഓഫീസർ പ്രദീപൻ പുത്തലത്തിന് യാത്രയയപ്പ്

പേരാവൂർ: അഗ്നിരക്ഷാ സേനയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന പ്രദീപൻ പുത്തലത്തിന് പേരാവൂർ നിലയത്തിൽ ജീവനക്കാർ യാത്രയയപ്പ് നല്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉപഹാരം നൽകി ആദരിച്ചു. സ്റ്റേഷൻ ഓഫീസർ ജിനേഷ് അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ, കെ.എഫ്ഒ.എ ഉത്തരമേഖല പ്രസിഡന്റ് ഒ. കെ.രജീഷ്, കെ.എഫ്എസ്എ സംസ്ഥാന ഖജാഞ്ചി ബൈജു കോട്ടായി, മറ്റു സംഘടന നേതാക്കൾ, ജീവനക്കാർ എന്നിവർ സംസാരിച്ചു.