മണിക്കടവ്, വയത്തൂർ, നുച്യാട് പാലങ്ങൾ‍ മഴ കനത്താൽ വെള്ളത്തില്‍

Share our post

ഉളിക്കൽ : കർണാടക വനത്തിൽ മഴ കനത്താൽ ഉളിക്കൽ പഞ്ചായത്തിലെ ജനങ്ങളുടെ ചങ്കിടിപ്പു കൂടുകയാണ്. ശക്തമായ മഴ പെയ്താൽ പഞ്ചായത്തിലെ 4 പാലങ്ങളാണ് വെള്ളത്തിനടിയിലാവുന്നത്. വട്ട്യാംതോട്, മണിക്കടവ്, വയത്തൂർ, നുച്യാട് പാലങ്ങളാണ് വെള്ളത്തിനടിയിലാവുന്നത്. 3 പതിറ്റാണ്ട് മുൻപ് നിർമിച്ച വട്ട്യാംതോട് പാലം കാലപ്പഴക്കംമൂലം അപകടാവസ്ഥയിലാണ്. ഇവിടെ മഴ പെയ്തില്ലെങ്കിലും തകർന്ന കൈവരികളിലൂടെ വാഹനങ്ങൾ പുഴയിൽ പതിക്കാവുന്ന സ്ഥിതിയാണ്. പതിറ്റാണ്ടുകൾക്കു മുൻപ് വീതികുറച്ച് നിർമിച്ച പാലങ്ങളായതിനാൽ ഒരു വാഹനം കടന്നുപോയാൽ മാത്രമേ അടുത്ത വാഹനത്തിന് പാലത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. മലയോര ഹൈവേയിലെ നുച്യാട് പാലംവഴി കടന്നുപോകുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. വലിയ ചരക്കുവാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നുപോകുമ്പോൾ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. മിക്ക പാലങ്ങളുടെയും നിർമാണ സമയത്തെ ഉയരക്കുറവാണ് മഴവെള്ളം വന്നാൽ പാലം മൂടാൻ കാരണം. പാലത്തിൽ വെള്ളം കയറിയാൽ മണിക്കടവ്, കാഞ്ഞിരക്കെല്ലി ഭാഗത്തേക്ക് ഗതാഗതം മുടങ്ങും. വർഷങ്ങൾക്ക് മുൻപുള്ള മഴവെള്ളപ്പാച്ചിലിൽ പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു.പതിറ്റാണ്ടുകൾക്കു മുൻപ് വീതികുറച്ച് നിർമിച്ച പാലങ്ങളായതിനാൽ ഒരു വാഹനം കടന്നുപോയാൽ മാത്രമേ അടുത്ത വാഹനത്തിന് പാലത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. മലയോര ഹൈവേയിലെ നുച്യാട് പാലംവഴി കടന്നുപോകുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. വലിയ ചരക്കുവാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നുപോകുമ്പോൾ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. മിക്ക പാലങ്ങളുടെയും നിർമാണ സമയത്തെ ഉയരക്കുറവാണ് മഴവെള്ളം വന്നാൽ പാലം മൂടാൻ കാരണം. പാലത്തിൽ വെള്ളം കയറിയാൽ മണിക്കടവ്, കാഞ്ഞിരക്കെല്ലി ഭാഗത്തേക്ക് ഗതാഗതം മുടങ്ങും. വർഷങ്ങൾക്ക് മുൻപുള്ള മഴവെള്ളപ്പാച്ചിലിൽ പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!