ഓടുന്ന ബസിലെ ഡ്രൈവറെ ആക്രമിച്ച് ബസ് അപകടത്തിലാക്കിയ പ്രതി അറസ്റ്റില്‍

പഴയങ്ങാടി: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രലിലെ മാവിന്റെ കീഴില്‍ വീട്ടില്‍ കെ. ഷബീറിനെയാണ് (40) പഴയങ്ങാടി എസ്.ഐ കെ.സുഹൈല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 12.20ന് മാട്ടൂല്‍ ചര്‍ച്ച് റോഡിലാണ് സംഭവം നടന്നത്. കണ്ണൂര്‍-മാട്ടൂല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ ഏഴോത്തെ ആയിക്കരകത്ത് പുതിയപുരയില്‍ വീട്ടില്‍ എ.മുഫാസിറിനെയാണ്(28) പ്രതി ബസ് ഓടിക്കവെ മര്‍ദ്ദിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് വലിക്കുകയും ആയുധം ഉപയോഗിച്ച് കുത്തുകയും ചെയ്തത്. മുന്‍വൈരാഗ്യം കാരണം നടത്തിയ ആക്രമത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.