കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ തടവുകാരന്റെ പരാക്രമം; വാതിലും നിരീക്ഷണ ക്യാമറയും അടിച്ചു തകർത്തു

കണ്ണൂർ: കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ തടവുകാരന്റെ പരാക്രമം. വാതിലും നിരീക്ഷണ ക്യാമറയും അടിച്ചു തകർത്തു. സംഭവത്തിൽ കോഴിക്കോട് കല്ലായി സ്വദേശി ഇൻസുദ്ദീനെതിരേ (34) ആണ് ടൗൺ പോലീസ് കേസെടുത്തു. ഏകദേശം 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു.