പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിൽവച്ച് പീഡിപ്പിക്കാൻ ശ്രമം: സ്വകാര്യ ബസ് കണ്ടക്ടർക്ക് 3 വർഷം തടവ്

Share our post

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്കു മൂന്ന് വർഷം തടവും 50,000 രൂപ പിഴയും. ആലക്കോട് വെള്ളാട്ടെ പറയൻകോട് വീട്ടിൽ പി.ആർ. ഷിജുവിനെയാണ്(36) തളിപ്പറമ്പ് ഫാസ്റ്റ്‌ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2023 നവംബർ 24നു രാവിലെ സ്‌കൂളിലേക്കു പോകുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം.ആലക്കോടുനിന്ന് തളിപ്പറമ്പിലേക്കു വരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ഷിജു പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പെൺകുട്ടി അധ്യാപകരോടു പറയുകയും അവർ ബന്ധുക്കളെ അറിയിച്ച് പരാതി നൽകുകയുമായിരുന്നു. തുടർന്ന് അന്വേഷണം നടത്തി തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!