സജീവ് നായർക്ക് മർദ്ദനമേറ്റ സംഭവം ; കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

കൊട്ടിയൂർ : കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കയ്യേറ്റം ചെയ്‍തു എന്നാണ് പരാതി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അക്കരെ കൊട്ടിയൂരിലാണ് കയ്യേറ്റം ഉണ്ടായത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവ് ഇദ്ദേഹം ഹൈവിഷൻ ചാനൽ റിപ്പോർട്ടർ കൂടിയാണ്. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തത്. ഇതിനിടയിലാണ് കയ്യേറ്റം നടന്നത്.