പയ്യന്നൂരിൽ മർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; ഒരാൾ കസ്റ്റഡിയിൽ

Share our post

പയ്യന്നൂർ: വാക്ക് തർക്കത്തിനിടെ മർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സംഭവത്തിൽ പയ്യന്നൂർ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെള്ളൂർ ചാമക്കാവിന് സമീപത്തെ ടൈൽസ് തൊഴിലാളി കരിവെള്ളൂർ പെരളത്ത് താമസിക്കുന്ന പി.പി.അജയൻ എന്ന അജിയാണ്(45) മരണപ്പെട്ടത്. കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് അന്ത്യം. സുഹൃത്തിൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരം മർദ്ദനമേറ്റതിനെ തുടർന്ന് അവശനിലയിലായ ഇയാൾ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുഇതിനിടയിലാണ് ഇന്നു രാവിലെ മരണപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം ഭാര്യ: സീമ. മകൻ: അമേഗ്. സംഭവവുമായി ബന്ധപ്പെട്ട് നിർമ്മാണ തൊഴിലാളിപെരളം സ്വദേശിയായ രാജേഷിനെ (44) പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷമേ മരണകാരണം വ്യക്തമാകൂ. അതേസമയം നീലേശ്വരത്തുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരിൽമരണപ്പെട്ട യുവാവിൻ്റെ വാഹനം നീലേശ്വരം പോലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!