എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍: അപേക്ഷ ക്ഷണിച്ചു

എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍-25-’26 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് sbi.co.in വഴി ഓണ്‍ലൈനായി അപേക്ഷ നൽകാം. ഒഴിവുകളുടെ വിവിധ വിഭാഗം, ശമ്പള സ്കെയില്‍, യോഗ്യത മാനദണ്ഡങ്ങള്‍, തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍, അപേക്ഷ ഫീസ് അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം. അപേക്ഷകരുടെ പ്രായം 21 നും 30 നും ഇടയിലായിരിക്കണം.