കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂർ : 275 ഗ്രാം എം.ഡി.എം.എയും 12 ഗ്രാം ഹാഷിഷ് ഓയിലും സഹിതം രണ്ടു പേരെ എക്സൈസ് പിടികൂടി. കരിപ്പാലിലെ പി.മുഹമ്മദ് മഷൂദ്, അഴീക്കോട് നോർത്തിലെ ഇ. സ്നേഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറുവക്ക് സമീപത്തെ ലോഡ്ജിലും പ്രതികളുടെ വാഹനത്തിലും വീട്ടിലും നടത്തിയ റെയ്ഡിലാണ് മയക്ക്മരുന്ന് പിടിച്ചത്.