വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും

വയനാട്: ചൂരൽമലയിൽ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയില്‍ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ബെയ്‌ലി പാലത്തിന് താഴെ മലവെള്ളപ്പാച്ചിലുണ്ട്. സംഭവസ്ഥലത്ത് വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.