കണ്ണൂരിൽ രണ്ടിടത്ത് തൊഴിൽമേള

കണ്ണൂർ: കണ്ണൂരും മലപ്പുറത്തും നിരവധി അവസരങ്ങളുമായി തൊഴിൽമേളകൾ. കണ്ണൂരിൽ ഈ മാസം 27ന് മിനി ജോബ് ഫെയർ നടക്കും. 28ന് സൗജന്യ ജോബ് ഫെയറുമുണ്ട്. മലപ്പുറത്തും സമാനമായ രീതിയിൽ സൗജന്യ ജോബ് ഫെയർ സംഘടിപ്പിക്കുന്നുണ്ട്.
1) ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഫീസ് അഡ്മിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ, ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ, സൗണ്ട് മ്യൂസിക് എഞ്ചിനീയർ, സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് കൺസൾട്ടന്റ്, മെക്കാനിക്, റിസപ്ഷനിസ്റ്റ്, ഷോറൂം സെയിൽസ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 27 ന് രാവിലെ 10 മുതൽ ഒരുമണി വരെ നടക്കും. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ രജിസ്‌ട്രേഷൻ സ്ലിപുമായി അഭിമുഖത്തിനെത്തണം. ഫോൺ: 0497 – 2707610, 6282942066.
2) ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഉദ്യോഗാർഥികൾ ബയോഡാറ്റയും അനുബന്ധ രേഖകളുമായി ജൂൺ 28ന് രാവിലെ 9.30 ന് സ്ഥാപനത്തിൽ എത്തണം. https://forms.gle/augZvsvXvi6ReBxw6 ലിങ്ക് വഴിയോ 9495999712 നമ്പറിലൂടെയോ രജിസ്റ്റർ ചെയ്യാം.
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 28ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് / പ്ലസ് ടു/ ഐടിഐ / ഡിപ്ലോമ/ ഡിഗ്രി യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ കുറഞ്ഞത് മൂന്ന് ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. https://forms.gle/jVxDjxLmQdqsCrbC8 ലിങ്കിൽ മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യാം. ഫോൺ: 9495999658,9072370755.