കർണാടക വനത്തിൽ കനത്ത മഴ; വയത്തൂർ പാലം വെള്ളത്തിനടിയിൽ

ഉളിക്കൽ: കർണാടക വനമേഖലയിൽ മഴ കനത്തതോടെ ഉളിക്കൽ വയത്തൂർ പാലം വെള്ളത്തിൽ മുങ്ങി. ഉളിക്കലിൽ നിന്ന് മണിപ്പാറയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. മാട്ടറ പാലവും വെള്ളത്തിനടിയിലായി. വട്ട്യാംതോട് പാലത്തിലും ഏതു നിമിഷവും വെള്ളം കയറുന്ന സ്ഥിതിയാണ്. മണിക്കടവ്, നുച്യാട് പുഴകൾ കര കവിഞ്ഞിരിക്കുകയാണ്. വയത്തൂർ,ഏഴൂർ, കോക്കാട് പാടശേഖരങ്ങളിലും വെള്ളം കയറി.