ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ 27ന്

നിലമ്പൂർ: എം.എൽ.എ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. 11,077 വോട്ടുകൾക്ക് വിജയിച്ചാണ് യു.ഡി.എഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചത്. 2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്.
മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പി.വി അൻവർ ഇരുപതിനായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. നിലമ്പൂർ വിധിയെഴുതിയതോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി അടക്കമുള്ളവരുടെ വിലയിരുത്തൽ. ഇനിയുള്ള പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമായിരിക്കുമെന്നും പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമായിരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു.
അതേസമയം, രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യായാണ് ഒരു സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് കൈവിടുന്നത്. നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നതല്ല എല്‍.ഡി.എഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതാണ്.