സ്പെഷൽ വണ്ടിക്ക് യാത്രക്കാർ സ്വീകരണം നൽകി

കണ്ണൂർ: കണ്ണൂരിൽ നിന്നും പാലക്കാടേക്ക് നീട്ടിയ സ്പെഷൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ ഓർഡിനേഷൻകമ്മിറ്റി (എൻ.എം.ആർ.പി.സി.) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ലോക്കോപൈലറ്റ് മാർക്കും യാത്രക്കാർക്കും മധുരപലഹാരം വിതരണം ചെയ്തു. ട്രെയിൻ 7.45 ന് കണ്ണൂരിലെത്തി. പാലക്കാട് ഡിവിഷൻ റെയിൽവേ യൂസേർസ് കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി , എൻ. എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ , കോ- ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, പി.കെ.വത്സരാജ്, രാജു ചാൾസ് , ഗഫൂർ കാവിൻമൂല, സജീവൻ ചെല്ലൂർ, സാദ്ദിഖ് താണ , ഹാഷിം, ആർ.ഷനിൽ ,രഘു കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂരിൽ നിന്നും രാവിലെ 8.10 ന് പുറപ്പെടുന്ന ട്രെയിനിൻ്റെ സമയം 7:45 ആക്കിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ പഴയ സമയം 8.10 ന് തന്നെ ട്രെയിൻ പുറപ്പെടാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എം.ആർ.പി. സി.കണ്ണൂർ സ്റ്റേഷൻ മാനേജർക്ക് നിവേദനം നൽകി.