ഭിന്നശേഷി സൗഹൃദ കലക്ടറേറ്റ്; ഇനി വീൽചെയർ സൗകര്യവും

കണ്ണൂർ: കലക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാർക്ക് ഇനി വീൽചെയർ സൗകര്യം ലഭിക്കും. അറക്കൽ രാജകുടുംബാംഗങ്ങളായ സിനിത്ത ആദിരാജ, വി എം ബഷീർ എന്നിവർ ചേർന്ന് കലക്ടറേറ്റിലേക്കുള്ള വീൽചെയർ ജില്ലാ കലക്ടർ അരുൺ കെ വിജയയന് കൈമാറി. കലക്ടറേറ്റിൽ സ്ഥിതിചെയ്യുന്ന സിവിൽസ്റ്റേഷൻ കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. കലക്ടറേറ്റിൽ എത്തുന്ന ഭിന്നശേഷിക്കാർക്കായി ലിഫ്റ്റ്, റാംപുകൾ എന്നിവയുണ്ടെങ്കിലും ഉണ്ടായിരുന്ന വീൽചെയർ ഉപയോഗശൂന്യമായതോടെയാണ് കലക്ടറെ കാണാനെത്തുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടി പുതിയ വീൽചെയറിന്റെ ആവശ്യകത ഉണ്ടായത്. എ ഡി എം കല ഭാസ്കർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു,സീനിയർ സൂപ്രണ്ട് കെ ബാലഗോപാലൻ, ജൂനിയർ സൂപ്രണ്ട് പി ആർ കിഷോർ, ഷമീർ ഊർപ്പള്ളി എന്നിവർ പങ്കെടുത്തു.