സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സാധനങ്ങൾക്ക് സപ്ലൈക്കോയിൽ 50 ശതമാനം വരെ വിലക്കുറവ്

Share our post

തിരുവനന്തപുരം: സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടൽ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താലൂക്ക്, ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും. 172 പേജുള്ള 31 രൂപ എംആർപിയുള്ള ശബരി നോട്ട്ബുക്കുകൾ 28 രൂപക്കാണ് സപ്ലൈകോ സ്‌കൂൾ ഫെയറിൽ വിതരണം ചെയ്യുന്നത്. കോളേജ്, പ്രീമിയം ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഇതേ രീതിയിൽ വിലക്കുറവുണ്ടെന്നും പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!