കർണാടകയിൽ വാഹനാപകടത്തിൽ കൊളക്കാട് സ്വദേശിയായ ഒരു വയസുകാരന് ദാരുണാന്ത്യം

ബേംഗ്ലൂരു: കര്‍ണാടക രാമനഗരക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു വയസുകാരന് ദാരുണാന്ത്യം. കൊളക്കാട് സ്വദേശി കരൂച്ചിറ അതുൽ – അലീന ദമ്പതിമാരുടെ മകൻ കാർലോ ( ഒരു വയസ്) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് കുത്തനെ മറിയുകയായിരുന്നു. തൊട്ട് പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ആറു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.