യു.എ.ഇയിലെ റാസൽഖൈമയിൽ മൂന്ന് സ്ത്രീകൾ വെടിയേറ്റ് കൊല്ലപ്പെട്ടു

യു.എ.ഇയിലെ റാസൽഖൈമയിൽ വെടിയേറ്റ് 3 സ്ത്രീകൾ കൊല്ലപ്പെട്ടു. വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. വെടിവെപ്പ് നടന്നയുടൻ പോലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ പിടികൂടി. ഇയാളിൽ നിന്ന് ആയുധവും കണ്ടെടുത്തു. മരിച്ചവരുടെയും പ്രതിയെയും പറ്റിയുള്ള വിശദംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. മരിച്ചവർ ഏത് രാജ്യക്കാരാണെന്നു നിലവിൽ വ്യക്തമല്ല. പ്രതിയെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു. സമൂഹത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാകുന്നവർക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.