ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.