രാത്രിയിലും മൃഗഡോക്ടർ വീട്ടിലെത്തും: വിളിക്കാം 1962

കണ്ണൂർ: രാത്രികാലങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് ചികിത്സ ലഭ്യമാകാൻ ഇനി ഒരു ഫോൺ കോൾ മതിയാകും. ചികിത്സക്കായി ജില്ലയിൽ പുതിയ മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കൂടി പ്രവർത്തനം ആരംഭിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന വീട്ടുപടിക്കൽ ചികിത്സയുടെ ഭാഗമായാണ് 3 മൊബൈൽ യൂണിറ്റുകൾ ലഭിച്ചത്. 24 മണിക്കൂറും പ്രവർത്തന സജ്ജമായ ടോൾ ഫ്രീ നമ്പർ 1962-ൽ വിളിച്ച് സ്ഥലവും ആവശ്യവും പറഞ്ഞാൽ സേവനം ലഭിക്കും. വൈകീട്ട് ആറുമണി മുതൽ പൂലർച്ചെ ആറ് വരെയാണ് സേവനം ലഭിക്കുക.