പ്രവാസികൾക്കായി നോർക്ക-സൗജന്യ സംരംഭകത്വ പരിശീലനം, ഇപ്പോള്‍ രജിസ്റ്റർ ചെയ്യാം

Share our post

തിരുവനന്തപുരം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ പരിശീലനം മെയ് 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ (ഇന്ത്യന്‍ സമയം) നടക്കും. താല്‍പര്യമുളളവര്‍ക്ക് ഇ-മെയിൽ/ ഫോൺ മുഖാന്തിരം 2025 മെയ് 15 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം.

മികച്ച സംരംഭക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, ബാങ്ക് വായ്പകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, നോർക്ക റൂട്ട്സ്, വ്യവസായ വകുപ്പുകൾ വഴി നൽകിവരുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ചും അവബോധം നൽകുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലനം. സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും, സംരംഭങ്ങളും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററില്‍ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!