പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ

തലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് ലൈംഗീക അതിക്രമം കാട്ടിയ വയോധികനെ തലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തലപ്പുഴ താഴെചിറക്കര പാടിയിൽ മുളകുംപാടം അപ്പുക്കുട്ടനെ(66)യാണ് തലപ്പുഴ എസ്.ഐ കെ.എം സാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പെൺകുട്ടികളോടു ലൈംഗീകാതിക്രമം കാട്ടിയതിനു രണ്ട് കേസുകളാണ് ഇയാളുടെ പേരിൽ ചാർജ് ചെയ്തത്. ഇയാളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) റിമാൻഡ് ചെയ്തു.