രാജ്യാന്തര മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’; തലക്കെട്ടുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യാന്തരമാധ്യമങ്ങളിലും വലിയ വാര്‍ത്തയായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്ന നിലയ്ക്കാണ് പഹല്‍ഗാമിനുള്ള ഇന്ത്യന്‍ മറുപടിയെ ഈ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നാലെ പാകിസ്താനില്‍ മിസൈല്‍ ആക്രമണം നടത്തി ഇന്ത്യ എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്.സിഎന്‍എന്‍ നല്‍കിയ തലക്കെട്ടാകട്ടെ, വലിയ സംഘര്‍ഷത്തിനരികെ ഇന്ത്യയും പാകിസ്താനും എന്നായിരുന്നു. സൈനിക നടപടിക്ക് ഇന്ത്യ ഉപയോഗിച്ച അത്യാധുനിക സങ്കേതങ്ങളെ കുറിച്ചും റഫാല്‍ യുദ്ധവിമാനങ്ങള്‍, സ്‌കാള്‍പ് ക്രൂയിസ് മിസൈലുകള്‍ തുടങ്ങിയവയെ കുറിച്ചുമുള്ള വിശദമായ കവറേജും അവര്‍ നല്‍കിയിരുന്നു. പാക് സൈനിക കേന്ദ്രങ്ങളെയല്ല പകരം ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്‍ ആക്രമണമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
രാജ്യാന്തര മാധ്യമങ്ങളും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള അവയുടെ വാര്‍ത്തകളുടെ തലക്കെട്ടുകളും
1- വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍- India Targets Suspected Militant Sites in Pakistan Amidst Rising Tensions
2- ജപ്പാന്‍ ടൈംസ്- India strikes Pakistan over Kashmir tourist killings
3- ദ ടൈംസ് ഓഫ് ഇസ്രയേല്‍- Israel Backs India’s Right to Self-Defence After Strikes on Pakistan
4- ദ ഗാര്‍ഡിയന്‍- India Launches Military Strikes Inside Pakistan as Kashmir Tensions Explode
5- എബിസി ന്യൂസ്- India Strikes Nine Pakistani Targets
6- ഷിക്കാഗോ ട്രിബ്യൂണ്‍- India Hits Pakistan with Missile Strikes Following Deadly Kashmir Attack