Kannur
കണ്ണൂരിൽ എൽ.ഡി.എഫ് റാലി ഒൻപതിന്; അരലക്ഷം പേരെത്തും

കണ്ണൂർ : രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി വെള്ളിയാഴ്ച. വൈകിട്ട് നാലിന് കലക്ടറേറ്റ് മൈതാനിയിൽ അരലക്ഷം പേർ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയെ അടിമുടി മാറ്റിയ ഒൻപത് വർഷമാണ് പൂർത്തിയാകുന്നത്. പശ്ചാത്തല സൗകര്യ വികസനമെന്നതിനപ്പുറത്തേക്ക് കണ്ണൂരിന്റെ സാധ്യതകളെ അടയാളപ്പെടുത്തിയ കാലമാണിത്. പുതിയ കാലത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയുള്ള പദ്ധതികൾക്കൊപ്പം ജനങ്ങളുടെ അടിയന്തരാവശ്യങ്ങളും പരിഗണിച്ചുള്ള മാസ്റ്റർ പ്ലാനൊരുക്കാൻ സർക്കാറിന് കഴിഞ്ഞു.ജില്ലയുടെ മുഖച്ചായതന്നെ മാറ്റിയെഴുതിയ ഒമ്പത് വർഷമാണ് പിന്നിട്ട് പോയതെന്ന് എൻ.ചന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപി സന്തോഷ് കുമാർ,പി എസ് ജോസഫ്,കെ സുരേശൻ, ബാബുരാജ് ഉളിക്കൽ, എം ഉണ്ണികൃഷ്ണൻ, സി.വി.എം വിജയൻ, ഇക്ബാൽ പോപ്പുലർ,കെ.പി അനിൽകുമാർ, ഷാജി ജോസഫ്, എസ്.എം.കെ മുഹമ്മദലി എന്നിവരും പങ്കെടുത്തു.
Kannur
മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷം പദ്ധതികൾ പാതി വഴിയിൽ

കണ്ണൂർ: ഉയർന്ന പ്രദേശമായ മലയോര മേഖലകളിൽ വേനൽ കടുക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്നതിനെ നേരിടാൻ തയ്യാറാക്കിയ മലയോര കുടിവെള്ള പദ്ധതികളെല്ലാം പാതി വഴിയിലായത് മലയോര ജനതയെ ആശങ്കയിലാക്കുന്നു. ജൽ ജീവൻ പദ്ധതി, ഞറുക്കുമല കുടിവെള്ള പദ്ധതി, പയ്യന്നൂർ ശുദ്ധജല പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്. 71 പഞ്ചായത്തുളിൽ ശുദ്ധജലമെത്തിക്കാൻ ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയായിരിക്കുന്നത് 26 പഞ്ചായത്തുകളിൽ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയം കേരള കൗമുദി നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ പ്രധാനമായ ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്ഥിതി രൂക്ഷമാണ്. മലയോര പ്രദേശത്തിന്റെ തുടക്കം കൂടിയായ ചപ്പാരപ്പടവ് പഞ്ചായത്തിൽ എല്ലാ വർഷവും ജലക്ഷാമം അനുഭവപ്പെടാറുണ്ടെന്നും ഈ വർഷവും രൂക്ഷമായ ജലക്ഷാമത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പ്രദേശവാസികളും അധികൃതരും പറയുന്നത്.
എന്നാൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ട ഇടപെടലുകളൊന്നും ഫലവത്താകുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി. കാലാകലങ്ങളിൽ ജലക്ഷാമം നേരിടുന്ന മലയോരത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്നതാണ് ജൽജീവൻ ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ട് ഉദ്ദേശിച്ചിരുന്നത്.പാതി വഴിയിലായ പദ്ധതികൾജൽജീവൻ മിഷൻ 3535.52 കോടി ഭരണാനുമതിയിൽ പ്രവർത്തനം ആരംഭിച്ച ജലജീവൻ മിഷന് ചപ്പാരപ്പടവ് പഞ്ചായത്തിൽ 65 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. എന്നാൽ പ്രവർത്തനങ്ങൾ എങ്ങുമെത്താതിന്റെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. പദ്ധതി പൂർത്തിയാവുകയാണെങ്കിൽ പഞ്ചായത്തിലെ മൂന്ന് മുതൽ ഏഴ് വരെ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമായിരുന്നു. പദ്ധതിക്കായി പാക്കഞ്ഞിക്കാട്, കട്ടയാൽ, വിളയാർങ്കോട് എന്നിവിടങ്ങളിൽ ഓവർ ഹെഡ് ടാങ്കുകളും എടക്കോം പള്ളിക്ക് സമീപം ബീസ്റ്റർ സ്റ്റേഷനുകളും ആരംഭിക്കാനുള്ള പ്രവർത്തികൾ നടക്കുന്നതേ ഉള്ളൂ.പയ്യന്നൂർ ജലപദ്ധതിഅടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടും ജലശേഖരണത്തിനാവശ്യമായ കിണർ നിർമ്മിക്കാൻ കഴിയാത്തതിൽ പാതി വഴിയിലായ പദ്ധതിയാണ് പയ്യന്നൂർ. പദ്ധതിയുടെ ഭാഗമായി 14 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ ശാല ചപ്പാരപ്പടവ് മഠത്തട്ടിൽ പണിതിരുന്നു. ഇതിലേക്കാവശ്യമായ വെള്ളം ശേഖരിക്കാവുന്ന കിണർ നിർമ്മാണം നടക്കാത്തതാണ് പദ്ധതിക്ക് വിനയായത്. ജനങ്ങളുടെ എതിർപ്പാണ് കിണർ നിർമ്മിക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. പുഴയിൽ തടയണ നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഞറുക്കുമല കുടിവെള്ള പദ്ധതിചപ്പാരപ്പടവ് ഞറുക്കുമല പ്രദേശത്ത് 30 ലക്ഷം രൂപ മുടക്കിൽ അമ്പതിലേറെ കുടുംബങ്ങൾക്ക് ജലമെത്തിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതിയാണ് ഇത്. ടാങ്കിന്റെയും കുളത്തിന്റെയും പണി പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. 2005ലെ ജനകീയാസൂത്രണത്തിൽ പെടുത്തി നിർമ്മിച്ച കുളത്തിന്റെ ആഴം കൂട്ടിയാണ് ആവശ്യമായ ജലം കണ്ടെത്തുന്നത്. ജൽ ജീവൻ മിഷൻ എത്താത്തിടത്താണ് പദ്ധതിയുടെ പ്രവർത്തനം. ഡിസംബറിന് മുന്നേ ജില്ലയിലെ ജൽ ജീവന്റെ മുഴുവൻ പ്രവർത്തികളും പൂർത്തിയാകും. പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. -ജൽജീവൻ മിഷൻ അധികൃതർ.
Kannur
അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂരിന് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎന്‍എം നഴ്സ്, മള്‍ട്ടി പര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍, മള്‍ട്ടി പര്‍പസ് വര്‍ക്കര്‍, എംപിഡബ്ല്യു (പഞ്ചകര്‍മ അസിസ്റ്റന്റ്), ആയുര്‍വേദ തെറാപിസ്റ്റ്, യോഗ ഡെമോണ്‍സ്ട്രേറ്റര്‍, ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മിഷന്‍ ഓഫീസില്‍ മെയ് ഒന്‍പതിന് വൈകുന്നേരം അഞ്ചിനകം എത്തിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 0497 2944145
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ‘പി.ജി.ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ്’ (റെഗുലർ/സപ്ലിമെന്ററി), നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
പ്രൈവറ്റ് രെജിസ്ട്രേഷൻ -ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾ 28.05.2025 ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, നാലാം സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ, 2025) പരീക്ഷകൾക്ക് 09.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 21.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
02.07.2025 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് 13.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 21.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്