ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!