സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് ഫെബ്രുവരിയിൽ കണ്ണൂരിൽ

കണ്ണൂർ ∙ ഇത്തവണ മാർച്ച്, ഏപ്രിൽ മാസത്തെക്കാൾ കൂടുതൽ ചൂട് രേഖപ്പെടുത്തിയതു ഫെബ്രുവരിയിൽ. ഫെബ്രുവരിയിൽ കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 40.4 ഡിഗ്രി സെൽഷ്യസാണു സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ചൂട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏപ്രിൽ മാസത്തിൽ പകൽ താപനില കുറവായിരുന്നു.
ഏപ്രിൽ അവസാനിക്കുമ്പോൾ സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് 38.9 ഡിഗ്രി സെൽഷ്യസാണ്. പാലക്കാടാണ് ഇതു രേഖപ്പെടുത്തിയത്. അതേസമയം മാർച്ചിൽ രേഖപ്പെടുത്തിയ ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസാണ്. 2023, 2024 വർഷങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് ഉയർന്നിരുന്നു.കണ്ണൂർ ∙ ഇത്തവണ മാർച്ച്, ഏപ്രിൽ മാസത്തെക്കാൾ കൂടുതൽ ചൂട് രേഖപ്പെടുത്തിയതു ഫെബ്രുവരിയിൽ. ഫെബ്രുവരിയിൽ കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 40.4 ഡിഗ്രി സെൽഷ്യസാണു സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ചൂട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏപ്രിൽ മാസത്തിൽ പകൽ താപനില കുറവായിരുന്നു.
ഏപ്രിൽ അവസാനിക്കുമ്പോൾ സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് 38.9 ഡിഗ്രി സെൽഷ്യസാണ്. പാലക്കാടാണ് ഇതു രേഖപ്പെടുത്തിയത്. അതേസമയം മാർച്ചിൽ രേഖപ്പെടുത്തിയ ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസാണ്. 2023, 2024 വർഷങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് ഉയർന്നിരുന്നു.