പരിയാരം മെഡിക്കൽ കോളേജ് കെട്ടിട-ഭൂമി കയ്യേറ്റം; കോൺഗ്രസ് പ്രതിഷേധ മാർച്ച് നാളെ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് അനധികൃത കെട്ടിട-ഭൂമി കയ്യേറ്റം ഒഴിപ്പിക്കുക മെഡിക്കൽ കോളേജിനെ സി.പി.എം കച്ചവട സ്ഥാപനമാക്കുന്നതിനെതിരെ പ്രതിഷേധിക്കുക ചാച്ചാജി വാർഡ് കയ്യേറ്റം തടയുക, പാവപെട്ട രോഗികളുടെ ജീവൻ വെച്ച് പന്താടാതിരിക്കുക മെഡിക്കൽ കോളേജിൽ നടക്കുന്ന അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മണിക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് അറിയിച്ചു.