പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ കെ.എസ്.എഫ്.ഇ മുൻ മാനേജർ മരിച്ചു

Share our post

പിലാത്തറ: കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. പയ്യന്നൂര്‍ വെള്ളൂര്‍ കാറമേലിലെ മാവില വീട്ടില്‍ എം.വി.മധുസൂദനന്‍(62) ആണ് മരിച്ചത്. കെ.എസ്.എഫ്.ഇയില്‍ നിന്ന് വിരമിച്ച സീനിയര്‍ മാനേജരാണ്. ഇന്നലെ വൈകുന്നേരം ഏഴിന് ദേശീയപാതയില്‍ പീരക്കാംതടത്തില്‍ വെച്ചായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മധുസൂദനനെ കെ.എല്‍-60 വി-8054 മാരുതി കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: കെ.കെ.സുപ്രിയ. മക്കള്‍ വിശാഖ് (മര്‍ച്ചന്റ് നേവി), വിഘ്‌നേഷ്(കാനഡ), ഐശ്വര്യ (യു.കെ). മരുമകള്‍: മേഘ്‌ന (തളിപ്പറമ്പ്). സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!