Connect with us

Kannur

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെ‌ടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്കു മുൻപും ജയിലിൽ നിന്ന് ഫോൺ പിടികൂടിയിരുന്നു.


Share our post

Kannur

മെഗാ രക്തദാന ക്യാമ്പുമായ് ഡി.വൈ.എഫ്‌.ഐ

Published

on

Share our post

കണ്ണൂർ: തെരുവുകൾ ചുവപ്പിച്ച സമരവഴികളിൽ വേറിട്ട മുന്നേറ്റമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോകതൊഴിലാളി ദിനമായ മെയ് ഒന്നുമുതൽ 31 വരെ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, മലബാർ ക്യാൻസർ സെന്റർ എന്നീ ആശുപത്രികളെ ഏകോപിപ്പിച്ചാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ, തലശേരി ആശുപത്രികളിൽ 25 യൂണിറ്റ് വീതവും മലബാർ ക്യാൻസർ സെന്ററിൽ 10 യൂണിറ്റ് രക്തവുമാണ് ദിവസേന നൽകുന്നത്. ജില്ലാതല ഉദ്ഘാടനം മെയ് ഒന്നിന് പാനൂരിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ നിർവഹിക്കും. ഒരു മാസം 2500 യൂണിറ്റ് രക്തം മെഗാക്യാമ്പിലൂടെ നൽകും. സേവന സന്നദ്ധതയുടെ ലോക മാതൃകയൊരുക്കുകയാണ് ഡിവൈഎഫ്ഐ. നിപാ, കോവിഡ് തുടങ്ങിയ പ്രതിസന്ധിയുടെ കാലത്ത് ജീവിതം സ്തംഭിച്ചപ്പോൾ ജീവരക്തം നൽകിയാണ്‌ ഡിവൈഎഫ്‌ഐ അതിജീവനമാതൃക സൃഷ്ടിച്ചത്‌. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനംചെയ്യുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. നിസ്സഹായരായ മനുഷ്യർക്ക് സ്നേഹപൂർണമായ കരുതലും മരുന്നും ഭക്ഷണവുമെത്തിച്ചത്‌ യുവതയാണ്‌. ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ ആക്രിപെറുക്കി വിറ്റ് ചേർത്തുപിടിച്ചതും ചരിത്രമായി. പുതിയകാലത്തിന്റെ പോരാട്ടത്തിൽ എഴുതിച്ചേർക്കുന്ന ഏടായി മെഗാ രക്തദാനക്യാമ്പ് മാറും.


Share our post
Continue Reading

Kannur

കരിമ്പം ഫാമിൽ ഇഞ്ചി,മഞ്ഞൾ ടിഷ്യു തൈകൾ റെഡി

Published

on

Share our post

തളിപ്പറമ്പ്‌: ഇഞ്ചിക്കും മഞ്ഞളിനും കീടബാധയില്ലാതെ ഇനി ഇരട്ടി വിളവുണ്ടാകും. അത്യുൽപ്പാദനശേഷിയുള്ളതും ഗുണമേന്മകൂടിയതുമായ തൈകൾ ടിഷ്യുകൾച്ചർ സാങ്കേതികവിദ്യയിലൂടെ തയ്യാറായിരിക്കുകയാണ്‌ കരിമ്പം കൃഷിത്തോട്ടത്തിൽ. പുതിയ രണ്ട്‌ ഉൽപ്പന്നങ്ങളാണ്‌ ജില്ലാ കൃഷിത്തോട്ടത്തിലെ ടിഷ്യു കൾച്ചർ ലാബിൽനിന്ന്‌ കാർഷികമേഖലയിലേക്ക്‌ എത്തുന്നത്‌. നൂതന കാർഷിക സാങ്കേതികവിദ്യകൾ അതിവേഗം കർഷകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി. പ്രതിഭ ഇനം മഞ്ഞൾവിത്തും വരദ ഇനത്തിലുള്ള ഇഞ്ചിവിത്തും ഉപയോഗിച്ച്‌ ഒന്നരവർഷം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ്‌ തൈകൾ വികസിപ്പിച്ചത്‌. പ്രാരംഭഘട്ടം, ശാഖ പെരുക്കൽ, തണ്ട്‌ നീട്ടി എടുക്കൽ, വേര്‌ പിടിപ്പിക്കൽ എന്നീ നാല്‌ ഘട്ടങ്ങളും പൂർത്തിയായി. ആയിരക്കണക്കിന്‌ തൈകളാണ്‌ വളർത്തിയത്‌. കേരള കാർഷിക സർവകലാശാലയിൽനിന്ന്‌ ലഭിച്ച പ്രത്യേക പരിശീലനത്തിനുശേഷമാണ്‌ ടെക്‌നീഷ്യന്മാർ കൂടുതൽ ചെടികൾ ഉൽപ്പാദിപ്പിച്ചത്‌. പൂർണമായും ശീതീകരിച്ച ലാബിൽ പ്രത്യേകം തയ്യാറാക്കിയ ജാറുകളിൽ സൂക്ഷിച്ചിരുന്ന തൈകൾ നിശ്ചിത വളർച്ചയിലെത്തുമ്പോൾ പുറത്തുള്ള നഴ്‌സറിയിൽ ചകിരിച്ചോറ്‌ നിറച്ച പോട്ട്‌ ട്രേകളിലേക്ക്‌ മാറ്റും. വിത്ത്‌ നേരിട്ട്‌ മണ്ണിൽനടുന്ന രീതിയില്ല ഇവിടെ. മുളപ്പിച്ച തൈകളാണ്‌ നടുന്നത്‌. ആദ്യഘട്ടത്തിൽ തണൽ ഒരുക്കണം. നിലവിലുള്ള സമയപരിധിതന്നെയാണ്‌ വിളവെടുക്കാൻ ആവശ്യം. ആവശ്യമായ അടിവളം നൽകണം. തുടർന്ന്‌ സംയോജിത വളപ്രയോഗവും കീടനിയന്ത്രമാർഗങ്ങളും വേണം. തൈകൾ ലഭിക്കാൻ ഒരു പോട്ട്‌ട്രേ തൈക്ക്‌ അഞ്ച്‌ രൂപയാണ്‌ വില. പ്രവൃത്തി ദിവസങ്ങളിൽ കൃഷിത്തോട്ടത്തിലെ കൗണ്ടർവഴി തൈകൾ ലഭിക്കും. ആദ്യഘട്ടത്തിൽ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ 15,000 തൈകൾ വികസിപ്പിച്ചിട്ടുണ്ടെന്നും ആവശ്യക്കാരുണ്ടെങ്കിൽ തൈകൾ വീണ്ടും ഉൽപാദിപ്പിക്കുമെന്നും ഫാം സൂപ്രണ്ട്‌ കെ പി രസ്‌ന അറിയിച്ചു.


Share our post
Continue Reading

Kannur

ഗവ ഐ.ടി.ഐ കോഴ്സുകളില്‍ അപേക്ഷിക്കാം

Published

on

Share our post

കണ്ണൂര്‍: ഗവ ഐടിഐയും ഐ എം സി യും സംയുക്തമായി നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എന്ന കോഴ്സിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് തുടങ്ങിയ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് എസ്എസ്എല്‍സി പ്ലസ് ടു ഐടിഐ, വിഎച്ച്എസ്ഇ, ഡിപ്ലോമ, ബി ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8301098705

വെല്‍ഡര്‍ ഡിഗ് ആന്‍ഡ് മിഗ് മൂന്ന് മാസത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447


Share our post
Continue Reading

Trending

error: Content is protected !!