Connect with us

India

ജറുസലേമില്‍ വന്‍ കാട്ടുതീ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, അന്താരാഷ്ട്ര സഹായംതേടി ഇസ്രയേല്‍

Published

on

Share our post

ജറുസലേം: ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ അന്താരാഷ്ട്ര സഹായം തേടി ഇസ്രയേൽ. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്മരിക്കുന്ന ദിവസമാണ് ഈ വൻ അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നത്.

160 ലേറെ അഗ്നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍ കൂടാതെ ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാനുള്ള ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും രാജ്യത്തെ സൈന്യവും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ടെന്നും ഇസ്രയേലി അധികൃതര്‍ അറിയിച്ചു. ദേശീയ പാതകള്‍ ഉള്‍പ്പടെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടുണ്ട്. കാട്ടുതീ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇതെന്നാണ് വിവരം


Share our post

India

വഖഫ് നിയമ ഭേദഗതി: ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് ലൈറ്റുകൾ അണച്ച് പ്രതിഷേധിക്കുക

Published

on

Share our post

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ പിടിമുറുക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ ബുധനാഴ്ച രാത്രി ഒമ്പത് മണി മുതൽ15 മിനിറ്റ് നേരത്തേക്ക് ലൈറ്റുകൾ അണച്ച് പ്രതിഷേധിക്കാൻ അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് രാജ്യത്തെ മുഴുവൻ പൗരന്മാരോടും ആഹ്വാനം ചെയ്തു.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി മറ്റു പ്രതിഷേധ പരിപാടികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതുമയുള്ള പ്രതിഷേധത്തിന് ബോർഡ് തീരുമാനിച്ചത്. രആരതി ഒമ്പത് മണി മുതൽ ഒമ്പതേ കാൽ വരെ 15 മിനിറ്റ് നേരത്തേക്കാണ് ലൈറ്റണക്കാനുള്ള ആഹ്വാനം.വഖഫിനെതിരായ പ്രതിഷേധം ഭയത്തിൽ നിന്നുണ്ടായതല്ലെന്നും നീതിക്കും ഭരണഘടനക്കും വേണ്ടിയുള്ളതാണെന്നും അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറിയും സുപ്രീംകോടതി വിശദ വാദം കേൾക്കുന്ന ഹരജിക്കാരിലൊരാളുമായ മൗലാന മുഹമ്മദ് ഫസ്‍ലുർറഹ്മാൻ മുജദ്ദിദി പറഞ്ഞു.

ബോർഡിന്റെ ഒന്നാം ഘട്ട പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് രാജ്യവ്യാപകമായി ഈ പ്രതീകാത്മക പ്രതിഷേധത്തിനുള്ള തീരുമാനം. ബോർഡിന്റെ നേതൃത്വത്തിൽ വഖഫ് ബില്ലിനെതിരെ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിൽ മുസ്‍ലിം സംഘടനകൾക്ക് പുറമെ പ്രതിപക്ഷ പാർട്ടികളും പിന്തുണ നൽകുന്നുണ്ട്.


Share our post
Continue Reading

India

ഇനി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനിൽ കയറുമ്പോൾ ശ്രദ്ധിക്കുക; എസി, സ്ലീപ്പര്‍ കോച്ചുകളിൽ കയറരുത്

Published

on

Share our post

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗുമായി ബന്ധപ്പെട്ട് പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ. മെയ് 1 മുതൽ വെയിറ്റിം​ഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോ​ഗിച്ച് എസി, സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയില്ല. ഇവര്‍ക്ക് ജനറല്‍ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടാകുകയുള്ളൂ. കൺഫേം ടിക്കറ്റുള്ള യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് നോര്‍ത്ത് ഈസ്റ്റേൺ റെയിൽവേ പബ്ലിക് റിലേഷൻ മേധാവി ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു.

ഐആര്‍സിടിസി ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിൽ തുടരുകയാണെങ്കിൽ അത് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും. കൗണ്ടറുകളിൽ നിന്ന് ലഭിക്കുന്ന ഓഫ് ലൈൻ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാര്‍ ഇപ്പോഴും സ്ലീപ്പര്‍, എസി കോച്ചുകളിൽ യാത്ര ചെയ്യാറുണ്ട്. ഇത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥയുമായി ഇന്ത്യൻ റെയിൽവേ രം​ഗത്തെത്തിയിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ഒരു യാത്രക്കാരൻ സ്ലീപ്പര്‍, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ ഈ വ്യക്തിക്ക് പിഴ ചുമത്താനോ ജനറൽ കമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.

പലപ്പോഴും വെയ്റ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളിൽ കയറി കണ്‍ഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളിൽ ഇരിക്കാൻ ശ്രമിക്കുന്നത് കണ്ടുവരാറുണ്ട്. കൂടാതെ, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ അത് മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും കൺഫേം ടിക്കറ്റുള്ളവരുടെ യാത്ര ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. അതിനാൽ, പതിവായി വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ മെയ് 1മുതൽ കൂടുതൽ ജാഗ്രത പാലിക്കുകയും യാത്ര കൂടുതൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുകയും വേണം.


Share our post
Continue Reading

India

സുരക്ഷാ ആശങ്ക; ജമ്മു കശ്മീരില്‍ 48 റിസോര്‍ട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു

Published

on

Share our post

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിരവധി റിസോര്‍ട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ച് സംസ്ഥാന സര്‍ക്കാര്‍. 26-പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് നടപടി. 48 ഓളം റിസോര്‍ട്ടുകള്‍ അടച്ചു. ദൂദ്പത്രി, വെരിനാഗ് തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.

ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ പ്രദേശവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണ് ഈ തീരുമാനം. ആക്രമണത്തെ തുടര്‍ന്ന് നിരവധി ടൂറിസ്റ്റുകള്‍ കശ്മീര്‍ വിട്ടുപോയിരുന്നു. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിരവധി യാത്രികര്‍ കശ്മീര്‍ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.

ഒരാഴ്ച മുമ്പുവരെ വിനോദ സഞ്ചാരികളാണ് നിറഞ്ഞിരുന്ന പഹല്‍ഗാമില്‍ ഇപ്പോള്‍ എണ്ണപ്പെട്ട ആളുകള്‍ മാത്രമാണ് ഉള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Share our post
Continue Reading

Trending

error: Content is protected !!