വാക്ക് പാലിച്ച് സർക്കാർ; കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഏപ്രില്‍ 30ന് അക്കൗണ്ടിലെത്തി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഏപ്രില്‍ മുപ്പതിന് അക്കൗണ്ടിലെത്തി. മുഴുവന്‍ ജീവനക്കാര്‍ക്കും മെയ് മാസത്തെ ശമ്പളമാണ് ഇന്നലെ അക്കൗണ്ടില്‍ എത്തിയത്. ഓവര്‍ഡ്രാഫ്റ്റും സര്‍ക്കാര്‍ സഹായവും ചേര്‍ത്താണ് ശമ്പളം നല്‍കിയത്. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ശമ്പളം കൃത്യമായി നല്‍കുമെന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞമാസം മുതലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി മുതല്‍ ശമ്പളം ലഭ്യമായി തുടങ്ങിയത്. മന്ത്രി നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ച് കോടി ആറു ലക്ഷം രൂപ എത്തിയത്.