Kerala
പരാതികള്‍ ഇനി വേഗത്തില്‍ പരിഹരിക്കാം; ‘സമയം’ പദ്ധതിയുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതികള്‍ നീണ്ടു പോകുന്നെന്നും പരാതിക്കാരന് നീതി ലഭിക്കുന്നില്ലെന്നും ഉള്ള പരാതികള്‍ ഇനി ഉണ്ടാകില്ല. പോലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതും എന്നാല്‍ പിന്നീട് ക്രിമിനല്‍ കേസ് ആകാന്‍ സാധ്യതയുള്ളതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് സമയം. ഇതിന്റെ ജില്ലാതല ഉദ്ഘാടനം മെയ് 3 ന് രാവിലെ 10 ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജസ്റ്റിസ് ഡോ. കൗസര്‍ ഇടപ്പഗത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സ്‌പെഷ്യല്‍ ജഡ്ജുമായ എസ്.ഷംനാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് , റുറല്‍ എസ്പി കെ.കെ.എസ് സുദര്‍ശനന്‍ എന്നിവര്‍ പങ്കെടുക്കും.
സിവില്‍വ്യവഹാരങ്ങളും, നിസാരമായ ക്രിമിനല്‍ തര്‍ക്കങ്ങള്‍ എന്നിവയില്‍ പോലീസിന് വേഗത്തില്‍ കേസ് എടുത്ത് വാദിക്ക് അനുകൂലമായ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ കക്ഷികള്‍ പ്രശ്‌നം സങ്കീര്‍ണ്ണമാക്കി വലിയ കേസുകളിലേക്ക് പോകുന്ന സാഹചര്യം സംസ്ഥാനത്ത് കൂടുതല്‍ ആയി വരുന്ന സാഹചര്യത്തിലാണ് സമയത്തിന് പ്രധാന്യം നല്‍കി കൊണ്ട് നീതി വേഗത്തില്‍ കക്ഷികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയാല്‍ പോലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതും പിന്നീട് ക്രിമിനല്‍ കേസ് ആകാന്‍ സാധ്യതയുള്ള കേസുകളില്‍ മധ്യസ്ഥത വഹിച്ച് തീര്‍പ്പാക്കമെന്ന് കേരള പോലീസ് ആക്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈക്കാര്യം മനസിലാകാതെ കക്ഷികള്‍ തന്നെ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് ഉള്ളത്.ഈ സാഹചര്യത്തില്‍ എസ്എച്ച്ഒ മാര്‍ക്ക് കേസ് ഉടന്‍ തന്നെ ഡിഎല്‍എസ്എ ക്കോ, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി കൈമാറാം. തുടര്‍ന്ന് ഡിഎല്‍എസ്എയിലോ, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയിലേയോ ബന്ധപ്പെട്ട കണ്‍സിലിയേറ്റര്‍ (പരിശീലനം ലഭിച്ച പാനല്‍ ലോയര്‍) ഇരുകക്ഷികളുമായി മധ്യസ്ഥത ചര്‍ച്ച നടത്തി പ്രശ്‌നം ഇരു കക്ഷികള്‍ക്കും സ്വീകാര്യമായ രീതിയില്‍ ഒരു കരാറില്‍ ഏര്‍പ്പെടുകയും, ആ കരാര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തില്‍ ജഡ്ജ്‌മെന്റായി പുറപ്പെടുവിക്കും. അത് ഒരു കോടതി വിധി പോലെ തുല്യമായിരിക്കും. മാത്രമല്ല അതിന്‍ മേല്‍, മേല്‍ കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ സാധ്യമല്ല. ഇരുകക്ഷികളും വന്ന് ചേരുന്ന ആദ്യ ദിവസം തന്നെ ഇതിലൂടെ പ്രശ്‌നം. പരിഹരിക്കാനാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
കേരള ഹൈക്കോടതി അധ്യക്ഷനും, കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംസ്ഥാന തലത്തിലെ സമയം പദ്ധതിയുടെ സ്റ്റിയറിംഗ് കമ്മിറ്റി. ഒരു അഭിഭാഷകനായിരിക്കും പദ്ധതിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ സംസ്ഥാന ജില്ലാ തലത്തിലും പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍മാര്‍ നോഡല്‍ ഓഫീസറായിരിക്കും. ഇവരെ സംസ്ഥാന പോലീസ് മേധാവിയാകും നിയമിക്കുക. കൂടാതെ പോലീസ് സ്‌റ്റേഷന്‍ തലത്തിലും നോഡല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരിക്കും. ജില്ലാ തലത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറ്റിയും താലൂക്ക് തലത്തില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുമായിരിക്കും ഇതിന്റെ നടത്തിപ്പ് എന്ന് സിറ്റി പോലീസ് ഓഫീസില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സ്‌പെഷ്യല്‍ ജഡ്ജുമായ എസ്.ഷംനാദ്, ഡി സി പി ( അഡ്മി) എസ്.എം സഹിര്‍ , സൈബര്‍ സിറ്റി എ സി പി ജെ.കെ. ഡി നില്‍ എന്നിവര്‍ അറിയിച്ചു.
Kerala
കോഴിക്കോട് 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍

കോഴിക്കോട്: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസബ പോലീസും ടൗണ്‍ അസി. കമ്മിഷണര്‍ അഷ്‌റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് പിടികൂടി. ബിഹാര്‍ കിഷന്‍ഗഞ്ച് സ്വദേശികളായ ഫൈസാന്‍ അന്‍വര്‍ 36, ഹിമാന്‍ അലി 18 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 28-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. നഗരത്തില്‍നിന്ന് ട്യൂഷന്‍ കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനഞ്ചുവയസ്സുകാരിയെ പിന്തുടര്‍ന്ന് പ്രതികള്‍ അതിക്രമം നടത്തുകയായിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടി നിലവിളിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ മറ്റാരും കാണാതെ രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് പരാതിപ്രകാരം കസബ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു.
സംഭവ സ്ഥലത്തിനടുത്തുള്ള നിരവധി സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രദേശത്ത് കൂട്ടമായി താമസിച്ചുവരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പോലീസ് പ്രതികളിലേക്കെത്തിയത്. സംഭവസ്ഥലത്തുനിന്ന് കിട്ടിയ സിമന്റ് പുരണ്ട ഒരു ചെരുപ്പാണ് കേസില്‍ വഴിത്തിരിവാകുന്നത്. കെട്ടിട നിര്‍മാണ തൊഴില്‍ ഏര്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രതികളാണെന്ന് ഇതില്‍നിന്ന് പോലീസിന് മനസ്സിലായി. തുടര്‍ന്ന് ഇന്ന് ചാലപ്പുറം ഭജനകോവില്‍ റോഡിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്തുനിന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കസബ ഇന്‍സ്പെക്ടര്‍ കിരണ്‍ സി നായര്‍, എ.എസ്.ഐ. സജേഷ് കുമാര്‍ പി, സി.പി.ഒമാരായ രതീഷ് എന്‍, സനില്‍ ടി. അനൂപ്‌ലാല്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി, സുജിത്ത് സി കെ, ദിപിന്‍ എന്‍ എന്നിവരായിരുന്നു അന്വേഷത്തിലുണ്ടായിരുന്നത്.
Kerala
മികച്ച ആസൂത്രണവും ക്രമീകരണവും, ഗുരുവായൂരിൽ തിക്കും തിരക്കുമില്ലാതെ 153 കല്യാണങ്ങൾ

ഗുരുവായൂർ: മികച്ച ആസൂത്രണവും ക്രമീകരണവും ഒരുക്കിയതിന് ഫലം കണ്ടു. ബുധനാഴ്ച 153 കല്യാണങ്ങൾ നടന്നത് തിക്കും തിരക്കും ബഹളങ്ങളുമില്ലാതെ. ഉച്ചയ്ക്ക് 12 ആകുമ്പോഴേക്കും കല്യാണങ്ങളെല്ലാം പൂർത്തിയാകുകയും ചെയ്തു.കല്യാണസംഘങ്ങൾക്ക് ടോക്കൺ നൽകാൻ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു തെക്ക് പ്രത്യേകമായി കൗണ്ടർ ഒരുക്കിയതാണ് ഗുണമായത്.വധൂവരൻമാരും ബന്ധുക്കളും ഫോട്ടോഗ്രാഫർമാരുമടക്കം 24 പേരെ മാത്രം പ്രവേശിപ്പിക്കുന്നത് കർശനമാക്കി. താലികെട്ട് കഴിഞ്ഞ് വധൂവരൻമാർ കിഴക്കേ ദീപസ്തംഭത്തിനു മുന്നിൽ തൊഴുതശേഷം ബന്ധുക്കൾക്കൊപ്പം തെക്കേനടയിലേക്കു നീങ്ങി. തെക്കേനടയിൽനിന്ന് ഭക്തരെ നേരെ കിഴക്കേ നടപ്പന്തലിലേക്ക് കടത്തിവിടാതിരുന്നതുകൊണ്ട് കൂട്ടിമുട്ടൽ ഒഴിവായി. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു പിൻവശത്തുകൂടിയാണ് ദീപസ്തംഭം തൊഴാൻ ഭക്തരെ വിട്ടത്. വൺവേസമ്പ്രദായ പരീക്ഷണം വിജയിക്കുകയും ചെയ്തു. വധൂവരൻമാർക്കും ബന്ധുക്കൾക്കും ക്ഷേത്രം കിഴക്കേ മതിൽക്കെട്ടിനു മുന്നിൽ പതിവുപോലെ ഫോട്ടോഷൂട്ട് അനുവദിക്കാതിരുന്നതുകൊണ്ടും തിരക്ക് പ്രകടമായില്ല.കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും നൂറിലേറെ കല്യാണങ്ങൾ ഉണ്ടായപ്പോൾ തിരക്ക് ക്രമീകരണത്തിൽ പാളിച്ചകളുണ്ടായിരുന്നു.
Kerala
വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി; നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ച് അപകടം

തിരുവനന്തപുരം : തിരുവനന്തപുരം മാറനല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നിഗമനം. കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഈ വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്