Connect with us

Kannur

നാല് ലക്ഷം രൂപവരെ സ്വയം തൊഴില്‍ വായ്പ

Published

on

Share our post

കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയുള്ള 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും എ കെ ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍:0497 2705036, 9400068513.


Share our post

Kannur

ഗവ ഐ.ടി.ഐ കോഴ്സുകളില്‍ അപേക്ഷിക്കാം

Published

on

Share our post

കണ്ണൂര്‍: ഗവ ഐടിഐയും ഐ എം സി യും സംയുക്തമായി നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എന്ന കോഴ്സിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് തുടങ്ങിയ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് എസ്എസ്എല്‍സി പ്ലസ് ടു ഐടിഐ, വിഎച്ച്എസ്ഇ, ഡിപ്ലോമ, ബി ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8301098705

വെല്‍ഡര്‍ ഡിഗ് ആന്‍ഡ് മിഗ് മൂന്ന് മാസത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447


Share our post
Continue Reading

Kannur

കണ്ണൂര്‍ പുഷ്പോത്സവം മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published

on

Share our post

കണ്ണൂര്‍: പുഷ്പോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച അച്ചടി മാധ്യമം (ദിനപത്രം) വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്ക് ലഭിച്ചു. ദേശാഭിമാനിയിലെ മിഥുന്‍ അനില മിത്രനാണ് മികച്ച ഫോട്ടോഗ്രാഫര്‍. സായാഹ്ന പത്രം സമഗ്ര കവറേജിനുള്ള പുരസ്‌കാരം സുദിനം, കണ്ണൂര്‍ മെട്രോ പത്രങ്ങള്‍ പങ്കിട്ടു. സുദിനത്തിലെ എം അബ്ദുല്‍ മുനീറാണ് മികച്ച റിപ്പോര്‍ട്ടര്‍. ദൃശ്യ മാധ്യമത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം സീല്‍ ടിവിക്ക് ലഭിച്ചു. മികച്ച റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം സീല്‍ ടിവിയിലെ ലിജിത ജനാര്‍ദ്ദനനും കണ്ണൂര്‍ വിഷനിലെ മനോജ് മയ്യിലും പങ്കിട്ടു. സീല്‍ ടിവിയിലെ ഷാജി കീഴറയാണ് മികച്ച വീഡിയോഗ്രാഫര്‍. ശ്രവ്യ മാധ്യമം സമഗ്ര കവറേജിനുള്ള പുരസ്‌കാരം ആകാശവാണി കണ്ണൂര്‍ നിലയം നേടി. 10,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയുമാണ് പുരസ്‌കാരം. അവാര്‍ഡുകള്‍ മെയ് രണ്ടിന് വൈകിട്ട് അഞ്ചിന് ന്യൂനപക്ഷ ക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ജില്ലാ പൊലിസ് സൊസൈറ്റി ഹാളില്‍ സമ്മാനിക്കുമെന്ന് മീഡിയാ കമ്മിറ്റി കണ്‍വീനര്‍ ടി.പി വിജയന്‍ അറിയിച്ചു.


Share our post
Continue Reading

Kannur

എന്റെ കേരളം: പെന്‍സില്‍ ഡ്രോയിംഗ്, ക്വിസ് മത്സരങ്ങള്‍ മെയ്‌ രണ്ടിന്

Published

on

Share our post

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് ജില്ലാ തല മത്സരത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മെയ് രണ്ടിന് ക്വിസ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ക്വിസ് മത്സരത്തില്‍ 15 വയസ്സ് വരെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 16 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം. ജൂനിയര്‍ വിഭാഗത്തിന് രാവിലെ 10.30 നും സീനിയര്‍ വിഭാഗത്തിന് 11.30 നുമാണ് മത്സരം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ് മത്സരത്തില്‍ യുപി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിഭാഗത്തിലുമാണ് മത്സരം. വിജയികള്‍ക്ക് മെയ് 12 ന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വേദിയില്‍ വെച്ച് നടക്കുന്ന ജില്ലാതല മെഗാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അതത് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം.


Share our post
Continue Reading

Trending

error: Content is protected !!