തിരുവനന്തപുരം-മംഗളൂരു വേനൽക്കാല പ്രത്യേക തീവണ്ടി

പരപ്പനങ്ങാടി: തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് വേനൽക്കാല പ്രത്യേക തീവണ്ടി സർവീസ് നടത്തുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പ്രത്യേക സർവീസ്. ഇതിനായി മേയ് അഞ്ച്, 12, 19, 26, ജൂൺ രണ്ട്, ഒൻപത് തീയതികളിൽ 06163 അന്ത്യോദയ സ്പെഷ്യൽ എക്സപ്രസ്സ് തിരുവനന്തപുരം-മംഗളൂരു സർവീസ് നടത്തും.തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽനിന്ന് വൈകീട്ട് 5.30 -ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 6.50 -നു മംഗളൂരുവിൽ എത്തും. തിരിച്ച് മംഗളൂരുവിൽനിന്ന് മേയ് ആറ്, പതിമൂന്ന്, 20, 27, ജൂൺ മൂന്ന്, 10 തീയതികളിൽ 06164 തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. മംഗളൂരുവിൽനിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്നു രാവിലെ 6.35 -ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും. കോട്ടയം-ഷൊർണൂർ വഴിയാണ് സർവീസ്. കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജങ്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട,് വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുണ്ടാകും.