പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി

ഇരിട്ടി: കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. കളറോഡ് പാലത്തിന് സമീപത്തെ കഫെ ദിവാനിക്കാണ് ഇരിട്ടി നഗരസഭ പിഴയീടാക്കിയത്. നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് സിസിഎം രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
പിഎച്ച്‌ഐ സന്ദീപ്, ജീവനക്കാരായ യൂസഫ്, സന്തോഷ്, രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.