കോളയാട് മഖാം ഉറൂസിന് നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി

കോളയാട് : കോളയാട് മഖാം ഉറൂസിന് ഖുവ്വത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി. മഖാം സിയാറത്തിന് ശേഷം മഹല്ല് ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറ മതവിഞ്ജാന സദസ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എ.പി.ഇബ്രാഹിം ഹാജി അധ്യക്ഷനായി. ഫളലു റഹ്മാൻ ഫൈസി, പേരോട് മുഹമ്മദ് അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. അബ്ദുൾ ഖാദർ ഫലാഹി, സൽമാൻ ഫൈസി, ഷഫീഖ് സഖാഫി, കെ.പി.ഫൈസൽ, കെ.പി.അസീസ്, അഷ്റഫ് തവരക്കാടൻ, കെ.കെ.അബൂബക്കർ, മുഹമ്മദ് കാക്കേരി, വി.സി. ഇഹ്സാൻ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച നടന്ന മതവിഞ്ജാന സദസ് ഹാഫിസ് ഇല്യാസ് സഖാഫി ഉദ്ഘാടനം ചെയ്തു. നെല്ലേരി ഹമീദ് അലി അധ്യക്ഷനായി. ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഹമീദ് മന്നാനി, മുഹമ്മദ് അഷറഫ് ഹിഷാമി, അബ്ദുൾ റാഷിദ് ഹംദാനി, അബ്ദുൾ ഗഫൂർ സഖാഫി, കെ.ഷക്കീർ, ഒ.കെ.അഷറഫ്, ടി.കെ.റഷീദ്, മുഹമ്മദ് പുന്നപ്പാലം, സലാം വായന്നൂർ എന്നിവർ സംസാരിച്ചു. ഉറൂസ് ബുധനാഴ്ച സമാപിക്കും.