എപ്ലോയ്മെന്റ് കാര്‍‌ഡ് പുതുക്കാൻ മറന്നുപോയോ? ഇനി എളുപ്പത്തില്‍ ഫോണില്‍ ചെയ്യാം

Share our post

എപ്ലോയ്മെന്റ് രജീസ്ട്രേഷൻ ചെയ്താലും അത് കൃത്യസമയത്ത് പുതുക്കാൻ മറന്നുപോകുന്നവരാണ് നമ്മളില്‍ പലരും. കൃത്യമായി പുതുക്കിയില്ലെങ്കില്‍ കാർഡ് ക്യാൻസലാവുകയും സീനിയോറിറ്റി നഷ്ടപ്പെടുകയും ചെയ്യും. എന്നാലിപ്പോള്‍ വിവിധ കാരണങ്ങളാല്‍ റദ്ദായ രജിസ്ട്രേഷനുകള്‍ ഈസിയായി പുതുക്കാം. അതും നിങ്ങളുടെ മൊബൈലില്‍ മിനുറ്റുകള്‍ക്കകം. ഒക്ടോബർ 1994 മുതല്‍ സെപ്റ്റംബർ 2024 പുതുക്കാൻ പറ്റാത്തവർക്കാണ് അവസരം. എങ്ങനെയാണ് പുതുക്കേണ്ടതെന്നല്ലേ, അതിനൊരു വഴിയുണ്ട്.
www.eemployment.kerala.gov.in എന്ന സൈറ്റ് ആദ്യം ഓപ്പണ്‍ ചെയ്യണം. ഇതില്‍ പ്രത്യേക പുതുക്കല്‍ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം തുറന്ന് വരുന്ന ടാബില്‍ ജില്ലാ, എക്സ്ചേഞ്ച്, ലോക്കല്‍ബോഡി, വാർഡ്. രജിസ്ട്രേഷൻ നമ്ബർ, ജെൻഡർ, ജനനതീയ്യതി, മൊബൈല്‍ നമ്ബർ, കാപ്ച എന്നിവ നല്‍കിയ ശേഷം ഗെറ്റ് ഡീറ്റൈല്‍സ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നീട് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്ന് വായിച്ച്‌ ഉറപ്പുവരുത്താം. ശേഷം താഴെയുള്ള സ്പെഷ്യല്‍ റിന്യൂ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. പണി കഴിഞ്ഞു. പ്രത്യേകം ശ്രദ്ധിക്കുക, ഏപ്രില്‍ 30 വരെയാണ് ഇതിനുള്ള അവസരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!