Kannur
ഇരിക്കൂറിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; 2.700 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇരിക്കൂർ: എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിൽ ഇരിക്കൂറിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട നടക്കുന്നതായി കണ്ടെത്തി. ഇരിക്കൂർ ടൗണിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ച 2.700 കി.ഗ്രാം കഞ്ചാവ് പിടികൂടിയത്. വിൽപനക്കാരനായ ഇരിക്കൂറിലെ പള്ളിപ്പാത്ത് ഹൗസിൽ അബ്ദുൽ റൗഫിനെ (39) അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ഇരിക്കൂറിലും സമീപ പ്രദേശങ്ങളിലും വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് അബ്ദുൽ റൗഫെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നാണ് ദിവസങ്ങളോളം വീട് നിരീക്ഷിച്ച് ശനിയാഴ്ച ഉച്ച മുതൽ പരിശോധന നടത്തിയത്.ശ്രീകണ്ഠപുരം അസി. എക്സൈസ് ഇൻസ്പെക്ടർ ലത്തീഫ്, സ്ക്വാഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൽ നാസർ, കെ. രത്നാകരൻ, പ്രിവന്റിവ് ഓഫിസർമാരായ പി.പി. സുഹൈൽ, പി. ജലീഷ്, സി.ഇ.ഒമാരായ രമേശൻ, ഷാൻ, അഖിൽ ജോസ്, മല്ലിക, ഡ്രൈവർമാരായ സി. അജിത്ത്, കേശവൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Kannur
കാഞ്ഞിരോട്–പഴശ്ശി 33 കെ.വി ലൈൻ നവീകരണം അന്തിമഘട്ടത്തിൽ

കണ്ണൂർ: കാഞ്ഞിരോട്–- -പഴശ്ശി കെ.എസ്.ഇ.ബി 33 കെവി ലൈൻ നവീകരണം അന്തിമഘട്ടത്തിലായി. മട്ടന്നൂരിൽനിന്ന് പഴശ്ശി സബ്സ്റ്റേഷിനിലേക്ക് നിലവിൽ ഒരു 33 കെവി ലൈൻ മാത്രമാണുള്ളത്. ഈ ലൈനിൽ അറ്റകുറ്റപ്പണി നടത്തുമ്പോഴും തകരാർ സംഭവിച്ചാലും വൈദ്യുതി തടസ്സമുണ്ടാകാറുണ്ട്. 2001 ൽ സ്ഥാപിച്ചതാണ് ലൈൻ. പഴക്കംകാരണം സ്ഥിരമായി തകരാറുകളുണ്ടാകാൻ തുടങ്ങിയതോടെയാണ് നവീകരണം തുടങ്ങിയത്. 15 കോടി രൂപയാണ് ചെലവ്. കാഞ്ഞിരോട് മുതൽ പെരിഞ്ചേരിവരെ മൂന്നിൽ രണ്ട് ഭാഗം പ്രവൃത്തി പൂർത്തിയായി. ദ്രുതഗതിയിലാണ് ബാക്കിയുള്ള പണികൾ നടക്കുന്നത്. അസി. എക്സിക്യുട്ടീവ് എൻജിനിയർ ബിജുമോഹൻ, അസി. എൻജിനിയർ വിനോദ് കുമാർ എന്നിവരാണ് മേൽനോട്ടം. ജില്ലയിൽ പുതുതായിവരുന്ന ഐടി ആൻഡ് സയൻസ് പാർക്കിലേക്കുള്ള വൈദ്യുതി വിതരണവും ഈ ലൈൻ വഴിയായിരിക്കും. കൃഷിയിടങ്ങളിലൂടെ കടന്നുപോവുന്നതിനാൽ വൈദ്യുത വിതരണം സുരക്ഷിതമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും ഇൻസുലേറ്റഡ് കേബിളുകളും പോളുകളും 14 മീറ്റർ ലാറ്റിസ് പോളുകളും ഉപയോഗിക്കുന്നുണ്ട്. പുതിയ എ പോളുകളും ലാറ്റിസ് പോളുകളും ഉയോഗിക്കുന്നതിലൂടെ സ്റ്റേകളും സപ്പോർട്ടുകളും പരമാവധി ഒഴിവാക്കാനുമായി. ഇൻസുലേറ്റഡ് കേബിൾ ഉപയോഗിക്കുന്നതിനാൽ വൈദ്യുതി സുരക്ഷയും ഉറപ്പുവരുത്തുന്നു. മെയ്‌മാസം പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കാഞ്ഞിരോട് ട്രാൻസ്മിഷൻ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ ബാബു പ്രജിത്ത് അറിയിച്ചു.
Kannur
ബന്ധു അയച്ച ലൊക്കേഷന്‍ മാറി, മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍ വടകരയിലും

കണ്ണൂര്‍ : മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്തുനിന്നത് മണിക്കൂറുകളോളം. മുഹൂര്‍ത്തം തെറ്റി മൂന്നുമണിക്കൂര്‍ കഴിഞ്ഞെത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസംനേരെവീണത്.
ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത ഗൂഗിള്‍ ലൊക്കേഷനാണ് പൊല്ലാപ്പായത്. വധുവിന്റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിന്റെ ലൊക്കേഷനാണ് അയച്ചുകൊടുത്തത്. ഇതോടെ മുഹൂര്‍ത്തത്തിന് താലികെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികര്‍മിയാക്കേണ്ടിയും വന്നു.വധുവിന്റെ ബന്ധു നല്‍കിയ ഗൂഗിള്‍ ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. അല്‍പ്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി.
എന്നാല്‍ എത്തിച്ചേര്‍ന്നത് വിവാഹം നടത്താന്‍ നിശ്ചയിച്ച അമ്പലത്തിലായിരുന്നില്ല. അവിടെ എത്തിയപ്പോള്‍ വധുവിനെയും ബന്ധുക്കളെയും കാണാതെ വന്നതോടെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അയച്ചുകൊടുത്തത് തെറ്റായ ഗൂഗിള്‍ ലൊക്കേഷന്‍ ആണ് എന്ന് തിരിച്ചറിഞ്ഞത് ‘ഞങ്ങളെത്തി നിങ്ങള്‍ എവിടെ’ എന്ന വരന്റെ സംഘത്തിന്റെ അന്വേഷണത്തിലാണ് വരനും വധുവും നില്‍ക്കുന്ന അമ്പലങ്ങള്‍ തമ്മില്‍ 60-ലധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്.
ക്ഷേത്രത്തില്‍ പ്രത്യേകമായി മുഹൂര്‍ത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും പറഞ്ഞ് ക്ഷേത്രത്തിലെ മേല്‍ശാന്തിയും ജീവനക്കാരും ചേര്‍ന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഒന്നരയോടെ വരന്‍ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തില്‍ നടയില്‍വെച്ച് താലിചാര്‍ത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
പെണ്ണുകാണല്‍ ചടങ്ങിന് വരന്‍ വധുവിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും വിവാഹവേദിയായി വധുവിന്റെ കുടുംബക്കാര്‍ നിശ്ചയിച്ച ഇരിട്ടി കീഴൂരിലെ അമ്പലം അറിയില്ലായിരുന്നു. അതിനാലാണ് ഗൂഗിള്‍ ലൊക്കേഷന്റെ സഹായം തേടിയത്.
Kannur
എപ്ലോയ്മെന്റ് കാര്‍ഡ് പുതുക്കാൻ മറന്നുപോയോ? ഇനി എളുപ്പത്തില്‍ ഫോണില്‍ ചെയ്യാം

എപ്ലോയ്മെന്റ് രജീസ്ട്രേഷൻ ചെയ്താലും അത് കൃത്യസമയത്ത് പുതുക്കാൻ മറന്നുപോകുന്നവരാണ് നമ്മളില്‍ പലരും. കൃത്യമായി പുതുക്കിയില്ലെങ്കില്‍ കാർഡ് ക്യാൻസലാവുകയും സീനിയോറിറ്റി നഷ്ടപ്പെടുകയും ചെയ്യും. എന്നാലിപ്പോള്‍ വിവിധ കാരണങ്ങളാല്‍ റദ്ദായ രജിസ്ട്രേഷനുകള്‍ ഈസിയായി പുതുക്കാം. അതും നിങ്ങളുടെ മൊബൈലില്‍ മിനുറ്റുകള്‍ക്കകം. ഒക്ടോബർ 1994 മുതല്‍ സെപ്റ്റംബർ 2024 പുതുക്കാൻ പറ്റാത്തവർക്കാണ് അവസരം. എങ്ങനെയാണ് പുതുക്കേണ്ടതെന്നല്ലേ, അതിനൊരു വഴിയുണ്ട്.
www.eemployment.kerala.gov.in എന്ന സൈറ്റ് ആദ്യം ഓപ്പണ്‍ ചെയ്യണം. ഇതില്‍ പ്രത്യേക പുതുക്കല്‍ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം തുറന്ന് വരുന്ന ടാബില്‍ ജില്ലാ, എക്സ്ചേഞ്ച്, ലോക്കല്‍ബോഡി, വാർഡ്. രജിസ്ട്രേഷൻ നമ്ബർ, ജെൻഡർ, ജനനതീയ്യതി, മൊബൈല്‍ നമ്ബർ, കാപ്ച എന്നിവ നല്‍കിയ ശേഷം ഗെറ്റ് ഡീറ്റൈല്‍സ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നീട് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്ന് വായിച്ച് ഉറപ്പുവരുത്താം. ശേഷം താഴെയുള്ള സ്പെഷ്യല്‍ റിന്യൂ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. പണി കഴിഞ്ഞു. പ്രത്യേകം ശ്രദ്ധിക്കുക, ഏപ്രില്‍ 30 വരെയാണ് ഇതിനുള്ള അവസരം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്