Connect with us

Kannur

സെറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

Published

on

Share our post

കണ്ണൂർ:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ഏപ്രിൽ 28 മുതൽ അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്.

lbscentre.kerala.gov.in വഴി മേയ് 28-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ അൻപത് ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി എഡുമാണ് അടിസ്ഥാന യോഗ്യത.


Share our post

Kannur

കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ ആഡംബര ക്രൂയിസ് യാത്ര

Published

on

Share our post

കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ വയനാട്, കോഴിക്കോട് ജില്ലകളുടെ നേതൃത്വത്തിൽ ആഡംബര ക്രൂയിസ് ടൂർ പാക്കേജ് സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് സെമി സ്ലീപ്പർ എയർ സസ്പെൻഷൻ ബസിലാണ് യാത്ര. വൈകുന്നേരം മൂന്ന് മണിക്ക് ആഡംബര ക്രൂയ്‌സിൽ ബോർഡ്‌ ചെയ്യും. അഞ്ച് മണിക്കൂർ യാത്രയിൽ ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ, മറ്റ് പരിപാടികൾ എന്നിവയടങ്ങുന്നതാണ് പാക്കേജ്.


Share our post
Continue Reading

Kannur

കെ.എസ്.ഇ.ബിയിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

Published

on

Share our post

കണ്ണൂർ: കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കെ എസ് ഇ ബി മെയ് 20 മുതൽ മൂന്ന് മാസത്തേക്ക് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിൽ തീർപ്പാക്കാം. വിച്ഛേദിക്കപ്പെട്ട കണക്ഷൻ കുടിശ്ശിക അടച്ച് തീർത്ത് പുന:സ്ഥാപിക്കാനാകും. 10 വർഷത്തിന് മുകളിലുള്ള കുടിശ്ശിക തുകയ്ക്കുള്ള 18 ശതമാനം പലിശ പൂർണമായും ഒഴിവാക്കും. 5-10 വർഷത്തെ കുടിശികക്ക് 4 ശതമാനം പലിശയും 2-5 വർഷത്തെ കുടിശികക്ക് 6 ശതമാനം പലിശയും അടക്കണം. പലിശത്തുക ആറ് തുല്യ ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്. ഒറ്റത്തവണ ബിൽ കുടിശിക അടക്കുമ്പോൾ അഞ്ച് ശതമാനം ഇളവ് ലഭിക്കും. റെവന്യൂ റിക്കവറിയിലും കോടതി വ്യവഹാരത്തിലുള്ള കുടിശികകളും തീർപ്പാക്കാം. കേബിൾ ടിവി പോസ്റ്റ് വാടക കുടിശികയും പദ്ധതിയിൽ ഉൾപ്പെടും. വിവരങ്ങൾക്ക്: ots.kseb.in


Share our post
Continue Reading

Kannur

അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

Published

on

Share our post

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.

ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.

ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.

ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.

ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.

തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!